കക്കാട് :- മജ്ലിസുദ്ദഅവത്തി സുന്നിയക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്ലിസ് ഹിഫ്ളുൽ ഖുർആൻ കോളേജിൻ്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനവും സനദ് ദാനവും നവംബർ 16,17 തീയ്യതികളിൽ നടക്കും. നവംബർ 16നു കക്കാട് തഖ്വപള്ളി മജ്ലിസ് നഗറിൽ നടക്കുന്ന പരിപാടിയിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി ബിൽഡിംഗ് ഉദ്ഘാടനവും സനദ് ദാനവും നിർവഹിക്കും. എ.പി ശറഫുദ്ധീൻ സഖാഫി യുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
17നു വൈകിട്ട് അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ മദനീയം ആത്മീയ മജ്ലിസ് നടക്കും.
സ്വാഗതസംഘം മീറ്റിംഗ് ശറഫുദ്ധീൻ സഖാഫി യുടെ അധ്യക്ഷതയിൽ മുഹമ്മദ് കാസിം സഖാഫി ഉദ്ഘാടനം ചെയ്തു, നിസാർ അതിരകം പദ്ധതി അവതരിപ്പിച്ചു. മുഹമ്മദലി.വി, മഹമൂദ് മൗലവി ഷഫീഖ് കെ.പി, റഹൂഫ് പി.പി, അഷ്റഫ് ശാദുലി പറക്കണ്ടി, സമദ് പള്ളിപ്രം, നൗഫൽ.കെ, നദീർ പി.പി, എം.കെ അഷ്റഫ്, ജബ്ബാർ ടി.പി, ഫൈസൽ കെ.വി, എന്നിവർ സംസാരിച്ചു. കെ.പി യൂനുസ് സ്വാഗതവും അൻസാരി.കെ നന്ദിയും പറഞ്ഞു
സ്വാഗത സംഘം ഭാരവാഹികളായി വി മുഹമ്മദ് കാസിം സഖാഫി (ചെയർമാൻ), സജീർ സഖാഫി,മുഹമ്മദലി.വി,മഹമൂദ് മൗലവി, അഷ്റഫ് കെ.ടി, അസ്ലം കെ.ടി,റഹൂഫ് പി.പി (വൈസ് ചെയർമാൻ), നിസാർ അതിരകം (ജനറൽ കൺവീനർ) റിയാസ് കക്കാട്, അൻസാരി.കെ, ഉവൈസ് പി.പി, നൗഫൽ.കെ, നദീർ പള്ളിപ്രം, ഷഫീക് കെ.പി (ഫിനാൻസ് കൺവീനർ) എന്നിവരെ തീരുമാനിച്ചു.