തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രണ്ടാംഗഡുവായി 1850 കോടി കൂടി അനുവദിച്ചു


തിരുവനന്തപുരം :- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള വികസന ഫണ്ടിന്റെ രണ്ടാംഗഡുവായി 1850.68 കോടി രൂപ അനുവദിച്ചു. മാസങ്ങൾക്കുമുമ്പ് നൽകേണ്ട വിഹിതമായിരുന്നു ഇത്. നേരത്തേ തന്നെ മൂന്നു ഗഡുക്കളായാണ് നൽകുന്നത്. ഒന്നാം ഗഡുവായി ഇതേ തുക ഏപ്രിലിൽ അനുവദിച്ചിരുന്നു. രണ്ടാമത്തെ വിഹിതം വൈകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങിയതായി ആക്ഷേപം ഉയർന്നെങ്കിലും പണം അനുവദിക്കുന്നത് വൈകി. ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്റും പതിനഞ്ചാം ധനകാര്യകമ്മീഷൻ വിഹിതവും ഖരമാലിന്യ പരിപാലന പദ്ധതിക്കുള്ള തുകയും ചേർത്ത് ആകെ 8258 കോടിരൂപയാണ് വികസനഫണ്ടായി ബജറ്റിൽ വകയിരുത്തിയിരുന്നത്. ആദ്യഗഡുക്കളുടെ ഇരട്ടിയോളം തുകയാണ് ഇനി ലഭിക്കേണ്ടത്. അങ്കണവാടി തൊഴിലാളികളുടെയും സഹായികളുടെയും വേതനത്തിന് നാലുമാസത്തേക്കുള്ള വിഹിതമായി 48 കോടി വികസന ഫണ്ടിൽനിന്ന് ചെലവിടും.

Previous Post Next Post