മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്കിന്റെ ആഭിമുഖ്യത്തിൽ ഊർവരം പദ്ധതിയുടെ ഞാറ് നടീൽ ഉത്സവം പഴശ്ശി പാടശേഖരത്തിൽ നടന്നു


കുറ്റ്യാട്ടൂർ :- മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്കിന്റെ സമഗ്ര കാർഷിക വികസന പദ്ധതി " ഉർവ്വരം 2023 "ന്റെ ഭാഗമായി ഞാറ് നടീൽ ഉത്സവം കുറ്റ്യാട്ടൂർ പഴശ്ശി പാടശേഖരത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി റെജി അധ്യക്ഷത വഹിച്ചു. അഭിലാഷ് കെ. വി റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

ഉർവ്വരം 2023 പദ്ധതിയുടെ ഭാഗമായി ഭാഗമായി നാല് പഞ്ചായത്തുകളിലെ വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന 500 ഏക്കറോളം വരുന്ന വയലുകളിൽ നെൽകൃഷിയും, പച്ചക്കറി കൃഷിയും ചെയ്യുകയാണ്. കൂടാതെ ബേങ്ക് പരിധിയിലെ മുഴുവൻ LP, UP സ്കൂളുകളിലും അംഗൻവാടികളിലും പച്ചക്കറി ചെടികളും മൺചട്ടികളും സൗജന്യമായി നൽകി വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം പകർന്നു നൽകാനുള്ള പരിശ്രമവും ഇതോടൊപ്പം നടപ്പിലാക്കുന്നു.

സി. കെ അനിൽ, എൻ. വി ശ്രീജിനി, ലിജി എം. കെ, അഡ്വ: ജിൻസി, യൂസഫ് പാലക്കൽ, ഇ. രാജേന്ദ്രൻ, അജിത എടക്കാടൻ, എം. കെ സുരേഷ് ബാബു, ഗോപാലൻ എം. വി, കെ. ബാലകൃഷ്ണൻ, ടി. ആർ ചന്ദ്രൻ, എ. പരമേശ്വരൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ബേങ്ക് പ്രസിഡന്റ് കെ. സി ഹരികൃഷ്ണൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി സി. ഹരിദാസൻ നന്ദിയും പറഞ്ഞു.






Previous Post Next Post