കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമശാസ്താ ശിവക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്രയജ്ഞത്തിന്റെ നാലാം ദിനവും തുലാം മാസത്തിലെ വിശിഷ്ടമായ മൂന്നാം ശനി തൊഴലും നാളെ രാവിലെ 5ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്ര പൂജ, എഴുന്നള്ളത്ത്, രുദ്രാഭിഷേകം, ഉച്ച പൂജ എന്നീ ചടങ്ങുകൾ നടക്കും.
രാവിലെ 10.30ന് യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, വൈകിട്ട് 6ന് ഭഗവതിസേവ, രാത്രി 7.30ന് മയൂരം കണ്ണാടിപ്പറമ്പിന്റെ നടനസന്ധ്യ, ദ്രുപദം നാറാത്ത് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവ അരങ്ങേറും.