ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി

 


കൊളച്ചേരി:-ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജന പഞ്ചായത്ത് നടത്തി.കേന്ദ്ര ഗവർമ്മെണ്ടിന്റെ വിവിധ വികസന പദ്ധതികളെപ്പറ്റി വിശദീകരിക്കുന്ന പരിപാടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രിയമ്മ കേശവൻ,വാർഡ് മെംബർ വി.വി.ഗീത എന്നിവർ സംസാരിച്ചു. ദേവരാജൻ പി.വി. സ്വാഗതവും പ്രകാശൻ പി.നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post