കൊച്ചി :- വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില 75.50 രൂപ കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 1,784.50 രൂപയായി. വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു.
നവംബറിൽ രണ്ടാം തവണയാണ് വിലയിൽ മാറ്റം വരുന്നത്. നവംബർ ഒന്നിന് 102 രൂപ ഉയർത്തിയിരുന്നു. ഗാർഹിക പാചക വാതകവിലയിൽ മാറ്റമില്ല. 910 രൂപയാണ് കൊച്ചിയിലെ നിരക്ക്.