തിരുവനന്തപുരം :- ജൂലായിലെ ക്ഷേമപെൻഷൻ 17 മുതൽ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവായി. 44.97 ലക്ഷം പേരാണ് ഇതിനർഹരായത്. ജൂണിൽ 50 ലക്ഷം പേർക്ക് നൽകിയിരുന്നു. മസ്റ്ററിങ് നടത്താത്തവരും മരിച്ചവരും സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവരുമായി അഞ്ചു ലക്ഷത്തിലധികം പേരാണ് ഒഴിവായത്.
26-നുമുമ്പ് കൊടുത്തു തീർക്കാനാണ് ഉത്തരവ്. 667.17 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. ജൂലായ്മുതലുള്ള നാലുമാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. ഇതിൽ ഒരുമാസത്തേത് മാത്രമാണ് കൊടുക്കുന്നത്. മൂന്നുമാസത്തേത് ബാക്കിയുണ്ട്.