ശ്രീകണ്ഠപുരം :- നാല് ദിവസമായി നെല്ലിക്കുറ്റിയിൽ നടന്ന ഇരിക്കൂർ സബ് ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 236 പോയിന്റ് നേടി മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളും ഹയർസെക്കന്ററി വിഭാഗത്തിൽ 251 പോയിന്റ് നേടി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളും ചാമ്പ്യന്മാരായി.
യു.പി.വിഭാഗത്തിൽ പടിയൂർ എസ്.എൻ യു.പി സ്കൂളും, പൈസക്കരി സെന്റ് മേരീസ് യു.പി സ്കൂളും 80 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി. എൽ.പി വിഭാഗത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ എൽ.പി സ്കൂളും, മണിക്കടവ് സെൻറ് തോമസ് യു.പി സ്കൂളും, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളും, ശ്രീകണ്ഠപുരം മാപ്പിള എൽ.പി സ്കൂളും, വയത്തൂർ യു.പി സ്കൂളും 65 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി. എൽ.പി ജനറൽ വിഭാഗത്തിൽ കാഞ്ഞിലേരി എ.എൽ.പി സ്കൂൾ രണ്ടാം സ്ഥാനം നേടി.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ പടിയൂർ ഗവ.ഹൈസ്കൂൾ 78 പോയിന്റ് നേടി ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിൽ അറബി സെന്റ് ജോസഫ്സ് യു.പി സ്കൂളും, പടിയൂർ എസ്.എൻ യു.പി സ്കൂളും 86 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി. അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 93 പോയിന്റ് നേടി ഇരിക്കൂർ ഗവ.ഹൈസ്കൂൾ ചാമ്പ്യന്മാരായി.
യു.പി വിഭാഗത്തിൽ ചേടിച്ചേരി ദേശമിത്രം യു.പി സ്കൂളും ഇരിക്കൂർ കെ.എം യു.പി സ്കൂളും പെരിന്തലേരി യു.പി സ്കൂളും 63 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി. എൽ.പി വിഭാഗത്തിൽ പടിയൂർ എസ്.എൻ യു.പി സ്കൂളും, വളക്കെ എം.എൽ.പി സ്കൂളും, ചെങ്ങളായി എം.എൽ.പി സ്കൂളും, ശ്രീകണ്ഠപുരം എം.എൽ.പി സ്കൂളും ഇരിക്കൂർ റഹ്‌മാനിയ എൽ.പി സ്കൂളും 45 പോയിന്റ് വീതം നേടി ചാമ്പ്യന്മാരായി.
സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ സജീവ് ജോസഫ് എം.എൽ.എ വിതരണം ചെയ്തു.