വളപട്ടണം : വഴിയാത്രക്കാരനായ യുവാവിനെ തെരുവ് നായ കടിച്ചുകീറി. അഴീക്കോട് കുന്നുമ്പ്രം പാലോട്ട്കാവ്സ്വദേശി പി.സിറോഷിനെ (38)യാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത് ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
പാലോട്ട് കാവിലേക്ക് നടന്ന് പോകവെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. കൈകാലുകൾക്കും, മുഖത്തും, കണ്ണിനും സാരമായി പരിക്കേറ്റ യുവാവിനെ ഓടികൂടിയ നാട്ടുകാരാണ്പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്.