പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ പരുന്ത് ശല്യം. പള്ളിപ്പറമ്പ് വഴി നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ പരുന്ത് ആക്രമിച്ചു. ഇന്ന് രാവിലെയോടെയായിരു സംഭവം. സംഭവത്തിൽ കുട്ടിക്ക് നിസ്സാരമായ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
മാസങ്ങളോളമായി ഈ പരുന്ത് പള്ളിപ്പറമ്പ് പ്രദേശത്ത് ഉണ്ട്. മുൻപും സമാനമായ രീതിയിൽ പരുന്ത് ആൾക്കാരെ ആക്രമിച്ചിരുന്നു. ഇടയ്ക്കിടെ ആക്രമസ്വഭാവം കാണിക്കുന്ന ഈ പരുന്തിനെ വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപേ തുരത്താനാണ് നാട്ടുകാരുടെ തീരുമാനം.