കരിങ്കൽക്കുഴി :- ഭാവന നാടകോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ തിരുവനന്തപുരം അക്ഷരയുടെ 'ഇടം' എന്ന നാടകം അരങ്ങേറി. നിരവധി പേർ നാടകം കാണാൻ എത്തിച്ചേർന്നു.
നാടകത്തിനു മുൻപായി പ്രതിഭ മുതൽ ഭാവന വരെ എന്ന വിഷയത്തിൽ ആദ്യകാല ഭാരവാഹികൾ ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് മനീഷ് സാരംഗി സംവിധാനം ചെയ്ത ഏകപാത്ര നാടകമായ 'ഒച്ച' ഉണ്ണികൃഷ്ണൻ പടിഞ്ഞാറേ വീട് അവതരണം നടത്തി. തുടർന്ന് ആദ്യകാല നാടക പ്രതിഭ പി. പി അമ്പുവിനെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ ആദരിച്ചു.
കുണ്ടത്തിൽ രാജൻ, കെ. ചന്ദ്രൻ, കെ. വി രാജൻ, സി. പ്രേമൻ, കപ്പള്ളി അശോകൻ, മുൻകാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കെ.ശിവൻ അധ്യക്ഷനായി. കെ.സന്തോഷ് സ്വാഗതവും എ. രമേശൻ നന്ദിയും പറഞ്ഞു.