ഭാവന നാടകോത്സവത്തിൽ ഇന്ന്


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന ആറാമത് ഭാവന നാടകോത്സവത്തിന്റെ നാലാംദിനമായ ഇന്ന് നവംബർ 17 വെള്ളിയാഴ്ച അമ്പലപ്പുഴ സാരഥിയുടെ 'രണ്ട് ദിവസം' എന്ന നാടകം അരങ്ങേറും.

വൈകുന്നേരം 6.30 ന് പോപ്പിൻസ് ബാലവേദി & വൈബ് യൂത്ത് അവതരിപ്പിക്കുന്ന നാരങ്ങ മിഠായി അരങ്ങേറും.
ചടങ്ങിൽ ശ്രീലക്ഷ്മി അധ്യക്ഷത വഹിക്കും. നിഷ ടീച്ചർ, ദേവിക എസ്. ദേവ് തുടങ്ങിയവർ സംസാരിക്കും. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ഭാവന പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും.
Previous Post Next Post