കണ്ണൂർ :- 2024 ജനുവരി 16- ന് കോഴിക്കോട്ട് നടക്കുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ മത്സരങ്ങൾ നടത്തുന്നു. ചെറുകഥ, കവിത, ഉപന്യാസം ഇനങ്ങളിലാണ് മത്സരം.
വയോജന സംരക്ഷണം - സാമൂഹിക ഉത്തരവാദിത്തം ആണ് ഉപന്യാസ വിഷയം. അഞ്ചു പേജിൽ കവിയരുത്. ചെറുകഥ വയോജന ജീവിത സ്പർശി ആയിരിക്കണം.
സൃഷ്ടികൾ സീനിയർ സിറ്റിസൺസ് ഫോറം ഓഫീസ്, പിഒ കൂത്തുപറമ്പ്, കണ്ണൂർ, 670643 എന്ന വിലാസത്തിൽ ഡിസംബർ 15 നകം ലഭിക്കണം.
ഫോൺ : 9895410120