മയ്യിൽ :- കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യസദസ്സ് നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അസ്സൈനാറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം പി. മനോജ്, ഏരിയ കമ്മിറ്റി സെക്രട്ടറി ശിവൻ എന്നിവർ സംസാരിച്ചു.