കുറ്റ്യാട്ടൂർ :- കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ITM COLLEGE ൽ വെച്ച് നടന്ന പരിപാടി ഹെൽത്ത് സൂപ്പർ വൈസർ പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ TTC educator സൂര്യ എസ്.പി അധ്യക്ഷത വഹിച്ചു.
ജെ എച്ച് ഐ abhijith എന്നിവർ സംസാരിച്ചു. വയനാട് നാട്ടുകൂട്ടം എന്ന കലാസംഘടന കുറവരസുകളി എന്ന നാടൻ കലാരൂപത്തിലൂടെയാണ് എയ്ഡ്‌സ് ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചത്. ശ്രീ മാത്യൂസ്, സുബീഷ്, ബിജു, ഷൈമി എന്നിവരാണ് അവതരണ രംഗത്ത് വന്നത് .