ഇടിമിന്നലിൽ ചേലേരി എടക്കൈത്തോട് സ്വദേശിയുടെ രണ്ട് പോത്തുകൾ ചത്തു


ചേലേരി :- ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചേലേരി എടക്കൈത്തോട് സ്വദേശിയുടെ രണ്ട് പോത്തുകൾ ചത്ത നിലയിൽ. എടക്കൈത്തോടിലെ ഷംസു കൂളിയാലിന്റെ വീട്ടിൽ വളർത്തിയ പോത്തുകളാണ് ചത്തത്.

രാവിലെയോടെയാണ് വീട്ടുകാർ പോത്തുകൾ ചത്തനിലയിൽ കണ്ടത്. വീട്ടുവളപ്പിൽ വയലിനു സമീപം തെങ്ങിനോട്‌ ചേർന്ന് പോത്തിനെ കെട്ടിയിരിക്കുകയിരുന്നു. ഇടിമിന്നലിൽ തെങ്ങുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 4 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കരുതുന്നു.

Previous Post Next Post