കമ്പിൽ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ മുൻ പ്രസിഡൻ്റും കൊളച്ചേരി ഇ.പി.കെ.എൻ.എസ് എൽ.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനുമായിരുന്ന ടി.സി അഷ്റഫ് മാസ്റ്റർ അനുസ്മരണം കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. കെ എ ടി എഫ് ജില്ല ജനറൽ സെക്രട്ടറി ശറഫുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഹസൈനാർ മാസ്റ്റർ, ഇ പി കെ എൻ എസ് എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീനിവാസൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ആറ്റകോയ തങ്ങൾ, നജ്മുദ്ധീൻ മാസ്റ്റർ, അജ്മൽ മാസ്റ്റർ, അബൂബക്കർ റഷീദ്, ഹബീബ്തങ്ങൾ, സൈനബ ടീച്ചർ, സുബൈർ തോട്ടിക്കൽ , ശുക്കൂർ കണ്ടക്കൈ, സമീറ ടീച്ചർ , പി ടി പി മുഹമ്മദ് കുഞ്ഞി, സുഹൈൽ മാസ്റ്റർ, മൊയ്തു ഹാജി, മജീദ് മാസ്റ്റർ,അഷ്റഫ് കോളാരി, അഷ്റഫ് കെ എം ബി , അനീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
കെ എ ടി എഫ് സബ് ജില്ല സെക്രട്ടറി ഹബീബ് മാസ്റ്റർ സ്വാഗതവും ട്രഷർ മുബശ്ശിർ മാസ്റ്റർ നന്ദിയും പറഞ്ഞു.