'ആറു നാട്ടിൽ നൂറ് ഭാഷ ' കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി


കൊളച്ചേരി: -
ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളിൽ മലയാള ഭാഷയുടെ വൈവിധ്യങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച രംഗാവിഷ്കാരം ശ്രദ്ധേയമായി.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വ്യത്യസ്ത ഭാഷാശൈലികൾ കുട്ടികൾ അവതരിപ്പിച്ചു. 

ആറു നാട്ടിൽ നൂറ് ഭാഷയാണെന്നും ആ വൈവിധ്യങ്ങൾക്കപ്പുറം കേരളീയരെല്ലാമൊന്നാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു  അവതരണം.പൂക്കളും ഇലകളും കൊണ്ട് ഉണ്ടാക്കിയ കേരള ഭൂപടത്തിന് ചുറ്റും നിന്നുകൊണ്ട് കുട്ടികൾ പ്രതിജ്ഞയെടുത്തു. പാട്ടുകൾ പാടി. 

എസ്. എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ,കെ പി നിതിഷ ടീച്ചർ, അൻവിക.കെ.എ, അന്വയ് രാം, മിലൻ.പി.പി, അബ്ദുറഹ്മാൻ, ശ്രാവൺ, ഐശ്വര്യ, ശ്രിയ, ആൻവി, ശ്യാംദേവ്, അവന്തിക തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post