നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ സർവീസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവ്വഹണവും പാലിയേറ്റീവ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു




കരിങ്കൽക്കുഴി :- നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ സർവീസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവ്വഹണവും പാലിയേറ്റീവ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു . നണിയൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ കെ.പി അബ്ദുൾ മജീദ് വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു ലക്ഷ്യ പ്രസിഡണ്ട്‌ രനിൽ രഘുനാഥ് അധ്യക്ഷത വഹിച്ചു .ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ്ങിന്റെ സേവന സന്നദ്ധരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസും ജില്ലാ സീനിയർ പാലിയേറ്റീവ് കോർഡിനേറ്റർ എ.കെ സനോജ് നിർവ്വഹിച്ചു.

ജപ്പാനിലെ നീഗത്ത സർവകലാശാലയിൽ നിന്നും സ്കോളർഷിപ്പോടെ PHD ചെയ്യാൻ അർഹത നേടിയ നണിയൂരിലെ അഞ്ജലി പ്രവീണിനെയും, കൊളച്ചേരി പഞ്ചായത്ത് മികച്ച കർഷകരായി ആദരിച്ച ടി.കൃഷ്ണൻ, എ.ഭാസ്കരൻ, കെ.സന്തോഷ്‌, പി.പി ശ്യാം എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

പഞ്ചായത്ത് അംഗം കെ.പി നാരായണൻ ആശംസയർപ്പിച്ചു സംസാരിച്ചു. ലക്ഷ്യ പാലിയേറ്റീവ് വിംഗ് ചെയർമാൻ ഭാസ്കരൻ.പി നണിയൂർ സ്വാഗതവും സെക്രട്ടറി രജിത് എ.വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ലക്ഷ്യ പ്രവർത്തകരും, കുടുംബാംഗങ്ങളും, അബ്യുദയകാംഷികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.



Previous Post Next Post