നവകേരള സദസ്സിന്റെ ഭാഗമായി കൊളച്ചേരിയിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു




കൊളച്ചേരി :- മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൊളച്ചേരി അഞ്ചാം വാർഡിൽ വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചു.

 കൊളച്ചേരി സെൻട്രലിൽ കെ.ശാന്തയുടെ വീട്ടിൽ നടന്ന പരിപാടി കെ.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. അഡ്വ . കെ.പ്രിയേഷ് അധ്യക്ഷനായി. പി.പി കുഞ്ഞിരാമൻ സ്വാഗതവും എം.ഗൗരി നന്ദിയും പറഞ്ഞു.

എ.കാഞ്ചനയുടെ വീട്ടിൽ നടന്ന പരിപാടി ശ്രീധരൻ സംഘമിത്ര ഉദ്‌ഘാടനം ചെയ്തു. അഡ്വ. കെ.പ്രിയേഷ് അധ്യക്ഷനായി. പി.പി കുഞ്ഞിരാമൻ സംസാരിച്ചു. പി.പി നാരായണൻ സ്വാഗതവും എ.കാഞ്ചന നന്ദിയും പറഞ്ഞു.

Previous Post Next Post