ദോഹ :- സ്വാന്തന കാരുണ്യ പ്രവർത്തനത്തിൽ സജീവമായ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ ബെൽബോയ്സ് സ്നേഹ സംഗമം നടത്തി. ഇ.കെ അയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു. ഹാഫിള് മാജിദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല പ്രസിഡന്റ് മുസ്തഫ കോടിപ്പൊയിൽ മുഖ്യാതിഥിയായി.
സേവന പ്രവർത്തനത്തിന് ഫൈസൽ വെണ്ണോറ, സുബൈർ പരവക്കൽ എന്നിവരെ ആദരിച്ചു. ഷാജു, സലീം, ജബ്ബാർ, മുഹമ്മദലി, നാസർ, താഹ, കരീം, മുഹമ്മദലി, കുനിക് ഷെയ്ഖ്, അഷ്റഫ് എന്നിവർ സംസാരിച്ചു. സുബൈർ പരവക്കൽ സ്വാഗതവും ഫൈസൽ വെണ്ണോറ നന്ദിയും പറഞ്ഞു.