വളപട്ടണം :- കേരളപ്പിറവി ദിനത്തില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സൗഹൃദ കേരളം എന്ന പ്രമേത്തില്‍ എസ് ഡി പി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി വളപട്ടണത്ത് നടത്തിയ സായാഹ്ന സംഗമം നടത്തി. വളപട്ടണം ടാക്സി സ്റ്റാന്‍ഡില്‍ നടന്ന സംഗമം എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ: കെ സി ഷബീര്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ മാങ്കടവ്, അബ്ദുല്ല മന്ന, അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റിയംഗം സി ഷാഫി, വിമന്‍ ഇന്ത്യാ മൂവ്മെന്റ് അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷഹര്‍ബാനു, വളപട്ടണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.