ന്യൂഡൽഹി :- ടെലികോം മന്ത്രാലയം പുറത്തിറക്കിയ പുതിയ സിം കാർഡ് നിയമം ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ. ഇതനുസരിച്ച് സിം കാർഡ് വിൽക്കുന്നവർ നിർബന്ധിത പോലീസ് പരിശോധന പൂർത്തി യാക്കണം. ഇല്ലെങ്കിൽ പത്തു ലക്ഷം രൂപയാണ് പിഴ. സിം കാർഡുകൾ വാങ്ങുന്നവരുടെ ആധാർ പരിശോധനയും നിർബന്ധമാക്കി. ബിസിനസ് ആവശ്യങ്ങൾക്കുപുറമേ സ്വകാര്യ ആവശ്യത്തിനായി വാങ്ങാൻ കഴിയുന്ന സിം കാർഡുകളുടെ എണ്ണത്തിനും നിയന്ത്രണമുണ്ട്. അംഗീകൃത വിൽപ്പനക്കാർക്ക് മാത്രമേ സിം കാർഡുകൾ വിൽക്കാൻ അനു വാദമുള്ളൂ. ഉപഭോക്താക്കളുടെ കെ.വൈ.സി. മാനദണ്ഡങ്ങളും പുതിയ നിയമത്തിൽ കൂടുതൽ ശക്തമാക്കി.
നിലവിലുള്ള വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ മാനദണ്ഡം പാലിക്കാൻ 12 മാസത്തെ സമയമുണ്ട്. സൈബർ തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ട് സിംകാർഡുകൾ വാങ്ങുന്നതും വിൽക്കുന്നതും കേന്ദ്രീകരിച്ചുള്ള പുതിയ നിയമങ്ങൾ ഈ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചത്.