കുറ്റ്യാട്ടൂർ :- കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റായി പികെ വിനോദ് ചുമതലയേറ്റു. ചെക്കിക്കുളത്തു നടന്ന കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റായി പികെ വിനോദ് സ്ഥാനമേറ്റെടുത്തു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെപി ശശിധരന്റെ അധ്യക്ഷതയിൽ അഡ്വ: സണ്ണി ജോസഫ് എംഎൽഎ ചടങ്ങ് ഉത്ഘാടനം ചെയ്തു.
കെപിസിസി മെമ്പർ അഡ്വ: വിപി അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.ഡിസിസി സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, കെസി ഗണേശൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് കെഎം ശിവദാസൻ,ദാമോദരൻ കൊയിലേരിയൻ, മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെകെ നിഷ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ തുടങ്ങിയവർ ആശംസ അർപ്പിച്ചു പ്രസംഗിച്ചു.
ചടങ്ങിൽ പിവി സതീശൻ സ്വാഗതവും എൻപി ഷാജി നന്ദിയും രേഖപ്പെടുത്തി.