ചേലേരി :- ചേലേരി രിഫാഈ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ രിഫാഈ ആണ്ട് നേർച്ചയും ദഫ് റാത്തീബും ഇന്നും നാളെയുമായി നവംബർ 28,29 തീയ്യതികളിൽ നടക്കും.
ഇന്ന് നവംബർ 28 ചൊവ്വാഴ്ച രാത്രി 7 മണിക്ക് രിഫാഈ ദഫ് റാത്തീബ് നടക്കും. ഖൽഫ അബ്ദു റഷീദ് ദാരിമി, ഖൽഫ കെ.വി യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകും. സമാപന കൂട്ടു പ്രാർത്ഥനയ്ക്ക് അബ്ദുല്ല സഖാഫി മഞ്ചേരി നേതൃത്വം നൽകും.
നവംബർ 29 ബുധനാഴ്ച രാവിലെ 9 മണിക്ക് രിഫാഈ മാലീദ് നടക്കും. മിദ്‌ലാജ് സഖാഫി, മുസ്തഫ സഖാഫി, ഫയാസ് ഫർസൂഖ് അമാനി, ശംസുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ വാഴയൂർ, ശബീർ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകും.രാവിലെ 10 മണി മുതൽ 12 മണി വരെ അന്നദാനം ഉണ്ടായിരിക്കും.