കൊളച്ചേരി:-ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊളച്ചേര മണ്ഡലം പ്രസിഡണ്ടായി ടി പി സുമേഷ് ചുമതലയേറ്റു.മുൻ കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാല സുബ്രമണ്യൻ്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ മേയർ ടി ഒ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിപി അബ്ദുൽ റഷീദ്, കെ.സി ഗണേഷൻ, കെ പി ശശീധരൻ, കെ എം ശിവദാസൻ, വി പത്മാനാഭൻ, ദാമോദരൻ കൊയിലേരിയൻ, സി എം പ്രസീത ടീച്ചർ, എം സജ്മ, വിനോദ് കുറ്റ്യാട്ടൂർ, പി കെ വിനോദ് കുമാർ, വി സന്ധ്യ എന്നിവർ സംസാരിച്ചു.
ടി പി സുമേഷ് മറുപടി പ്രസംഗം നടത്തി.എം ടി അനീഷ് സ്വാഗതവും സി കെ സിദ്ധീഖ് നന്ദിയും പറഞ്ഞു.