തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവം;ഒപ്പനയിൽ കൊളച്ചേരി എയുപി സ്കൂളിന് ഒന്നാം സ്ഥാനം

 


പറശ്ശിനികടവ്:- തളിപറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിന് തിരശ്ചീല വീണപ്പോൾ ഒപ്പനയിൽ ഒന്നാമതെത്തിയതിന്റെ നിറവിൽ കൊളച്ചേരി എയുപി സ്കൂൾ. മൈലാഞ്ചി ചുവപ്പിന്റെ കരങ്ങൾ കൊണ്ട് ഇശലുകൾക്കൊത്ത് കോർത്തിണക്കിയത് ഫാത്തിമ. വിപി, ഫാത്തിമ. വി സി, റിംഷ, സിറ, സുഹറ, ഷാദിയ . നാണത്തിൽ കുണുങ്ങി മണി മങ്കയായി ഋതുനന്ദയും , കുഴിൽ നാദത്തിന്റെ മധുര ഇശലുകളുമായി പ്രാർത്ഥന, ഹാദിയ, ഫാത്തിമ കൂട്ടുകെട്ടുകൾ ഒന്നിച്ച് സദസ്സിനെ കയ്യിലെടുത്തു.  നേരത്തെ യുപി അറബിക് കലോത്സവത്തിൽ ഓവറോൾ വാങ്ങിച്ച കൊളച്ചേരി സ്കൂളിന് ഇത് ഇരട്ടിമധുരമായി.

Previous Post Next Post