ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറായി എം കെ സുകുമാരൻ ചുമതലയേറ്റു


ചേലേരി :-
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻറായി എം കെ സുകുമാരൻ ചുമതലയേറ്റു. ചേലേരി എ യു പി സ്കൂളിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ DCC ജന.സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു.

എൻ പി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.കെ മുരളീധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെ പി ശശിധരൻ, ദാമോദരൻ കൊയിലേരിയൻ, അഡ്വ.വി പി അബ്ദുൾ റഷീദ്, എം അനന്തൻ മാസ്റ്റർ, സി ശ്രീധരൻ മാസ്റ്റർ, അഡ്വ.കെ സി ഗണേശൻ, യഹിയ പള്ളിപ്പറമ്പ്, മൂസ്സ പള്ളിപ്പറമ്പ്, ശംസു കൂളിയാൽ, സന്ധ്യ, എം സജ്മ, ടിൻ്റു സുനിൽ എന്നിവർ പങ്കെടുത്തു.










Previous Post Next Post