കൊളച്ചേരി:-കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആഘോഷിച്ചു. അനുസ്മരണ സമ്മേളനം, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടത്തി.
കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ടി പി സുമേശ് അദ്ധ്യക്ഷത വഹിച്ചു. കെ എം ശിവദാസൻ, എം സജ്മ, ടിൻ്റു സുനി, മനോഹരൻ കെ, അച്ചുതൻ കെ, അനീഷ് എം ടി, ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു.