കണ്ണൂർ :- ബാലാവകാശ വാരാചരണം സമാപനത്തോടനുബന്ധിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരവും സെലിബ്രിറ്റി മത്സരവും സംഘടിപ്പിച്ചു. പോലീസ് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന കുട്ടികളുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ ആദ്യ കിക്കടിച്ചു. വിവിധ വകുപ്പ് പ്രതിനിധികളും കുട്ടികളും തമ്മിലുള്ള സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരവും നടന്നു.
ഫുട്‌ബോള്‍ താരം സി കെ വിനീത് മുഖ്യാതിഥിയായി. ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെക്ഷന്‍ ജഡ്ജി നിസാര്‍ അഹമ്മദ്, കുടുംബ കോടതി ജില്ലാ ജഡ്ജി ആര്‍ എല്‍ ബൈജു, ഡി എല്‍ എസ് എ സെക്രട്ടറി വിന്‍സി ആന്‍ പീറ്റര്‍ ജോസഫ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ രവി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് സി എ ബിന്ദു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴ് ടീം പങ്കെടുത്ത മത്സരത്തില്‍ ഗ്രീന്‍ സ്റ്റാര്‍ വയക്കര ഒന്നാം സ്ഥാനവും എസ് എസ് ബി എം കൊളാരി രണ്ടാം സ്ഥാനവും നേടി.