മയ്യിൽ :- സി.വി ശ്രീരാമൻ്റെ പൊന്തൻമാട, ശീമ തമ്പുരാൻ എന്നിവയെ ആസ്പദമാക്കി ഗണേഷ് ബാബു മയ്യിൽ സംവിധാനം ചെയ്യുന്ന മാടയുടെ ലോകം എന്ന നാടകം മയ്യിൽ നാടകക്കൂട്ടം നാലാമത് വാർഷികത്തോടനുബന്ധിച്ച് ഡിസംബർ അവസാനവാരം അരങ്ങിലെത്തും.
വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി മയ്യിൽ സി.ആർ.സി വായനശാലയിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എൻ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വി.വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി, സംവി ധായകൻ ഗണേഷ് ബാബു മയ്യിൽ,അനുപ് ലാൽ, ഒ എം അജിത് മാസ്റ്റർ, കെ.കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷീനു സ്വാഗതവും ബാബു പണ്ണേരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എൻ.അനിൽ കുമാർ (ചെയർമാൻ) ഒ.എം അജിത് മാസ്റ്റർ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.