കൊളച്ചേരി:-ഇന്ദിരാഗാന്ധി അനുസ്മരണവും, പലസ്തീൻ ഐക്യദാർഢ്യവും മുൻ KPCC എക്സിക്യുട്ടീവ് മെമ്പർ ഒ.നാരായണൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി ചെയർമാൻ ഇ.കെ. മധു അദ്ധ്യക്ഷത വഹിച്ചു. വനിതാ കോളേജ് ചെയർപേഴ്സൺ തീർത്ഥ നാരായണൻ , പ്രജീഷ് കോറളായി, പ്രിയേഷ് മലപ്പട്ടം, പ്രവീൺ കൊളച്ചേരി എന്നി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ.സുകുമാരൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി കെ.സി. രമണി ടീച്ചർ, എം. അനന്തൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ, കെ.യം. നാരായണൻ മാസ്റ്റർ, മുതിർന്ന നേതാവ് സി. വാസു മാസ്റ്റർ, സന്ധ്യ കൊളച്ചേരി, കൊളച്ചേരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജ്മ , കെ ചന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ അശ്രഫ് കെ,അമീർ എ പി യഹിയ പള്ളിപ്പറമ്പ, സേവാദൾ മണ്ഡലം പ്രസിഡന്റ് ഷംസു കൂളിയാലിൽ , മലപ്പട്ടം പ്രഭാകരൻ,തുടങ്ങിയവർ പ്രസംഗിച്ചു പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി ബൈക്ക് റാലിയും, മെഴുക് തിരികത്തിച്ച് പ്രതിഞ്ജയും എടുത്തു.കൺവീനർ എൻ വി പ്രേമാനന്ദൻ സ്വാഗതം പറഞ്ഞു.