കുറ്റ്യാട്ടൂർ :- കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ വേശാല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റുകളിലെ കിടപ്പ് രോഗികളുടെ വീട് സന്ദർശിച്ചുകൊണ്ട് പാലിയേറ്റീവ് പ്രവർത്തനം നടത്തി. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. 16 യൂണിറ്റുകളിലുമായി 42 പേരെ കണ്ട് പാരിതോഷികവും നൽകി. കഴിഞ്ഞ വർഷം മുതലാണ് മേഖല കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
മേഖല സെക്രട്ടറി നിജിലേഷ് പറമ്പൻ, പ്രസിഡണ്ട് ഷിജു.പി , ട്രഷറർ കെ.പി ബൈജേഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ , പി.ഭാസ്ക്കരൻ, കെ.പി ചന്ദ്രൻ, എ.ഗിരിധരൻ ,കെ.വി പ്രതീഷ്, ആശ വർക്കർ എം.കെ രാഗിണി, DYFI മേഖലാ കമ്മറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.