സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(SJM) മയ്യിൽ റെയ്ഞ്ച് കലോത്സവ് ഇന്നും നാളെയും ചേലേരിയിൽ


ചേലേരി :- സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM )മയ്യിൽ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റെയ്ഞ്ച് കലോത്സവ് നവംബർ 11, 12 ശനി, ഞായർ തീയതികളിൽ ചേലേരി മദ്റസതു മുനയിൽ വെച്ച് നടക്കും.

17 മദ്റസകളിൽ നിന്ന് 38 ഇനങ്ങളിലായി 7 വിഭാഗത്തിൽ 500 ലധികം മത്സരികൾ പങ്കെടുക്കും. രാവിലെ 8:30 ന് നടക്കുന്ന ഉദ്ഘാടന സെഷൻ അബ്ദുല്ല സഖാഫി മഞ്ചേരി ഉദ്ഘാടനം നിർവ്വഹിക്കും.

തുടർന്ന് 17 മദ്റസകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ സാഹിത്യ മത്സരങ്ങൾ നടക്കും. രാത്രി 8:30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് ശംസുദ്ധീൻ ബാ അലവി തങ്ങൾ,എം മുഹമ്മദ്‌ സഅദി (പാലത്തുങ്കര തങ്ങൾ), അബ്ദുല്ലക്കുട്ടി ബാഖവി കൊട്ടപ്പൊയിൽ എന്നിവർ സംബന്ധിക്കും.

Previous Post Next Post