USS വിജയികളെ അനുമോദിച്ചു

 

മയ്യിൽ :- സ്പർശം പ്രവാസി സ്വാശ്രയ സംഘം , വേളം പടിഞ്ഞാറ് പ്രവാസി സംഘം , വേളം പടിഞ്ഞാറ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യു.എസ്.എസ് സ്ക്കോളർഷിപ്പ് നേടിയ പ്രവാസികളുടെ മക്കൾക്ക് അനുമോദനം നൽകി. അനുമോദന പരിപാടി പ്രവാസി സംഘം മയ്യിൽ ഏരിയ ജോയിൻ സെക്രട്ടറി രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.

വൈഗ വേണുഗോപാൽ, സായൂജ്യ, സജീഷ് എന്നിവർക്ക് മൊമെന്റോ നൽകി. യൂണിറ്റ് ട്രഷറർ മധു വിജയികൾക്ക് അനുമോദനം നൽകി സംസാരിച്ചു.വേളം പടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറി മോഹനൻ കുട്ടഞ്ചേരി സ്വാഗതം പറഞ്ഞു.



Previous Post Next Post