കണ്ണൂർ :- കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ ജില്ലയിൽ തുടരുന്നു. യാത്രയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്കിലെ മാതമംഗലത്ത് പ്രധാനമന്ത്രിയുടെ സന്ദേശം തത്സമയം പ്രദർശിപ്പിച്ചു.
തെരഞ്ഞെടുത്ത ഗുണ ഭോക്താക്കൾക്കുള്ള സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും യാത്രയുടെ ഭാഗമായി നടന്നു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലും വികസിത ഭാരത സങ്കല്പ യാത്ര പര്യടനം നടത്തി.
കർഷകർക്ക് ഗുണകരമാകുന്ന കൃഷി വിജ്ഞാൻ കേന്ദ്രയുടെ പ്രവർത്തനങ്ങൾ, ബാങ്കിങ് സേവനങ്ങൾ തുടങ്ങിയവ വിദഗ്ധർ ചടങ്ങിൽ വിശദീകരിച്ചു. കാർഷികാവശ്യങ്ങൾക്ക് പ്രത്യേകമായി രൂപകല്പന ചെയ്ത ഡ്രോൺ ഇരു കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചു.