പുല്ലൂപ്പിയിൽ അപകടങ്ങൾ പതിവാകുന്നു ; പരാതിയെതുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി


പുല്ലൂപ്പി :- കഴിഞ്ഞ ദിവസം പുല്ലൂപ്പിയിൽ വെച്ച് കാറിടിച്ച് വയോധികൻ മരണപ്പെട്ടതിനു പിന്നാലെ റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ പരാതിയെതുടർന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. മുൻപും ഈ പ്രദേശത്ത് അപകടങ്ങൾ ഉണ്ടായിട്ടുണ്ട് .

അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതിനെതിരെ കഴിഞ്ഞദിവസം കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പി.ഡബ്ല്യു.ഡി, എം.എൽ.എ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പുല്ലൂപ്പിയിലെ അതീവ അപകടമേഖലയിൽ 50 മീറ്റർ ദൂരത്തോളമുള്ള ഓവുചാലുകൾക്കു മീതെ സ്ലാബുകളും വേഗതാ നിയന്ത്രണ സംവിധാനവും ഒരുക്കാൻ പി.ഡബ്ല്യു.ഡി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

Previous Post Next Post