ചേലേരി :- വാദി രിഫാഈ എഡ്യുക്കേഷണൽ സെന്റർ കമ്മിറ്റി സംഘടിപ്പിക്കുന്ന രിഫാഈ ഗ്രാന്റ് ജൽസയും ദഫ് റാത്തീബും ഡിസംബർ 9,10 തീയതികളിൽ നാളെയും മറ്റന്നാളെയും ചേലേരി രിഫാഈ നഗറിൽ വെച്ച് നടക്കും. നാളെ ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം 6.30ന് പി. മുസ്തഫ സഖാഫിയുടെ അദ്ധ്യക്ഷതയിൽ രിഫാഈ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം നിർവഹിക്കും.
സ്വലാത്ത് മജ്ലിസിന് മിദ്ലാജ് സഖാഫി അൽ അർഷദി നേതൃത്വം നൽകും. രിഫാഈ ആലാപനവും നടക്കും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തും. ഡിസംബർ 10 ഞായറാഴ്ച രാത്രി 7 മണിക്ക് രിഫാഈ ഗ്രാന്റ് ദഫ്റാത്തീബിന് ഖൽഫമാരായ അബ്ദുറഷീദ് ദാരിമി, കെ.വി യൂസഫ്, എന്നിവർ നേതൃത്വം നൽകും.