പഴനിക്കടുത്ത് വാഹനാപകടത്തിൽപെട്ട് കണ്ണൂർ സ്വദേശികൾക്ക് പരിക്ക്


പഴനി :- പഴനിക്കടുത്ത് ചിന്നാര കൗണ്ടൻ വലസ് ഭാഗത്ത് ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള സംരക്ഷണഭിത്തിയിലിടിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു.

കണ്ണൂർ സ്വദേശികളായ അബ്ദുൽ വാഹിദ് (28), അഭിഷേക് (26), സുമിത് (26), സന്ദീപ് ദിനേഷ് (26), ഡ്രൈവർ അതിയനൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഇവർ അഞ്ച് പേരും കണ്ണൂരിൽ നിന്നും പഴനി വഴി കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിനായി പോവുകയായിരുന്നു. പഴനിക്കടുത്ത് ചിന്നാര കൗണ്ടൻവലസ് ദേശിയപാതയിലൂടെ പോവുമ്പോൾ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കാറിൻ്റെ മുൻവശം മുഴുവനും തകർന്നു പഴനി താലൂക്ക് പോലീസും നാട്ടുകാരം മറ്റുയാത്രക്കാരും എത്തി പരിക്കേറ്റവരെ പഴനി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

Previous Post Next Post