മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു

 



കണ്ണൂർ:- കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Previous Post Next Post