കണ്ണൂർ :- വഴിയാത്രക്കാർക്ക് ഭീഷണിയുയർത്തി കൂറ്റൻ മതിൽ നിർമ്മാണം. കണ്ണൂർ മുനിസിപ്പൽ സ്കൂൾ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഓഫിസ് ബിൽഡിംഗ്, ജൂബിലി ഹാൾ തുടങ്ങിയവയുടെ ചുറ്റുമതിലാണ് അശാസ്ത്രീയമായി നിർമിച്ച് വഴിയാത്രക്കാർക്ക് ഭീഷണിയുയർത്തുന്നതെന്ന് പരാതിയുയർന്നത്. അശാസ്ത്രീയമായ മതിൽ നിർമാണത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ആർട്ടിസ്‌റ്റ് ശശികല കണ്ണൂർ കോർപറേഷൻ സെക്രട്ടറിക്കും, സിറ്റി പൊലീസ് കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.
വഴിയാത്രക്കാരെ അപകട ഭീഷണിയുടെ മുൾമുനയിൽ നിർത്തി പില്ലർ പോലും ഇടാതെ ബിൽഡിങ്ങിനെക്കാളും ഉയരത്തിലാണ് മതിൽ നിർമാണം. ഗുരുതഭീഷണിയുയർത്തുന്ന മതിൽ നിർമാണ പ്രവൃത്തി എത്രയും പെട്ടെന്ന് നിർത്തിവയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.