ചേലേരിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും


ചേലേരിമുക്ക് :- KSEB കൊളച്ചേരി സെക്ഷനുകീഴിലെ ചേലേരി മുക്കിൽ വാഹനമിടിച്ച് HT പോസ്റ്റ് പൊട്ടിയതിനാൽ ചേലേരിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും.

മുണ്ടേരിക്കടവ് ഭാഗത്തു നിന്നും കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക്‌ തടി കയറ്റി പോകുകയായിരുന്ന ലോറി വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
Previous Post Next Post