മയ്യിൽ:-എൽ.കെ.ജി. യു.കെ.ജി. കുട്ടികളുടെ കലാകായിക മികവുകൾ പരിപോഷിപ്പിക്കാനായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റിന് തുടക്കമായി. കിഡ്സ് ഫെസ്റ്റിന്റെ ഭാഗമായി കായികമേള സംഘടിപ്പിച്ചു.
സ്കൂളിലെ വണ്ടർ വേൾഡ് കിഡ്സ് പാർക്കിൽ നടന്ന പരിപാടി പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. ട്രഷർ ഹണ്ട്, ബോൾ ബാലൻസിംഗ്, ബോൾ കലക്ഷൻ, റണ്ണിംഗ് റേസ്, ഫ്രോഗ് ജമ്പ്, സോർട്ടിംഗ് കളേഴ്സ് തുടങ്ങി വിവിധ കായിക മത്സരങ്ങൾ അരങ്ങേറി. ധന്യ, ശ്രുതി, വി സി മുജീബ്, കെ വൈശാഖ്, കെ പി ഷഹീമ, എം പി നവ്യ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ കലാമേള നടക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.