കണ്ണൂർ ജില്ലാ വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിന് മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി


മയ്യിൽ :- കണ്ണൂർ ജില്ലാ വനിതാ ലീഗ് ചാമ്പ്യൻഷിപ്പ് 2023 മത്സരത്തിന് മയ്യിൽ ഐ.എം.എൻ.എസ്  ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്  സഅദിന്റെ അധ്യക്ഷതയിൽ ഹയർസെക്കൻഡറി സ്കൂൾ ജില്ലാ കോർഡിനേറ്റർ എം.കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.  എം.വി കുഞ്ഞിരാമൻ നമ്പ്യാർ, എ.കെ വിശ്വാനാഥൻ , എൽ.എം നാരായണൻ എന്നിവർ സംസാരിച്ചു.

ആദ്യ മത്സരത്തിൽ ദയാ സോക്കർ അക്കാദമി വിമൻ അഴീക്കോട് ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് മലബാർ സോക്കർ അക്കാദമി വിമൻ ഇരിണാവിനെ പരാജയപ്പെടുത്തി. ഇന്ന് 05.12.2023 ചൊവ്വാഴ്ച കണ്ണൂർ വിമൻസ് എഫ് സി ആർ ജി എസ് വിമൻസ് എഫ് സി പിലാത്തറയുമായി മത്സരിക്കും. 

Previous Post Next Post