കമ്പിൽ സ്കൂളിൽ എം എസ് എഫ് തരംഗം

 


 കൊളച്ചേരി:- 2023/24 സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ  38 സീറ്റിൽ  38 ഉം വിജയിച്ച് എം എസ് എഫ് വിദ്യാർത്ഥി യൂണിയൻ നിലനിർത്തി.

 സ്കൂൾ പാർലമെൻറ് ചെയർമാനായി അബ്ദുൽ ഹാദിയെ തെരഞ്ഞെടുത്തു തുടർന്ന് കമ്പിൽ സ്കൂളിൽ നിന്നും കമ്പിൽ മാർക്കറ്റ് വരെ വിജയാഹ്ലാദപ്രകടനം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ അബ്ദു പന്ന്യങ്കണ്ടി, ശമ്മാസ് msf പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി,ജനറൽ സെക്രട്ടറി റാസിം പാട്ടയം, സെക്രട്ടറി ഷിബിലി കമ്പിൽ, msf പ്രവർത്തക സമിതി അംഗങ്ങളായ  റാഷിദ് സാലിം , മുഹമ്മദ്, റാസി സ്കൂൾ യൂണിറ്റ് അംഗങ്ങളായ നിശാൽ , സിൻവാന്‍, റിൻഷ,ഷാസി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Previous Post Next Post