കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഇന്നും നാളെയും


മയ്യിൽ :- കോട്ടയാട് തിടിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനത്തിൽ കളിയാട്ട മഹോത്സവം ഇന്നും നാളെയും നടക്കും.

ഇന്ന് ഡിസംബർ 26 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തിടങ്ങൽ, തുടർന്ന് വയനാട്ട് കുലവൻ തോറ്റം വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, കുടിവീരൻ തോറ്റവും പയറ്റും, എടലാപുരത്ത് ചാമുണ്ഡി കലശം എന്നിവ നടക്കും.

നാളെ ഡിസംബർ 27ന് പുലർച്ചെ 2 മണിക്ക് കുടിവീരൻ തെയ്യത്തിന്റെ പടപ്പുറപ്പാട്, തുടർന്ന് ഗുളിക രാജന്റെ എഴുന്നള്ളിപ്പ്, വയനാട്ട് കുലവൻ കനലാട്ടം, തിരുപുറപ്പാട്, എടലാപുരത്തു ചാമുണ്ഡിയുടെ തിരുനടനം, കൂടിയാട്ടം എന്നിവ നടക്കും. രാത്രി 7 മണി മുതൽ പ്രസാദ സദ്യയും ഉണ്ടായിരിക്കും.

Previous Post Next Post