ആന്തൂർ: -കേരള നോളജ് എക്കണോമി മിഷനിലൂടെ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായകേന്ദ്രം ആന്തൂർ നഗരസഭയിൽ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ തൊഴിൽ അന്വേഷകർക്കായി കുടുംബശ്രീ മുഖാന്തരം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത 1500ലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സേവന കേന്ദ്രമാണ് പ്രവർത്തനമാരംഭിച്ചത്. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ വി ജയശ്രി , ഇ അഞ്ജന, ടി.എൻ ശ്രീനിമിഷ മെമ്പർ സെക്രട്ടറി പി പി അജീർ , സിഡിഎസ് ചെയർപേഴ്സൺ കെ പി ശ്യാമള, കമ്മ്യൂണിറ്റി അംബാസിഡർ ഒ കെ പ്രിയ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9567614079