തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഉപനിഷദ് ദർശനം പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും


കണ്ണൂർ :- ദശോപനിഷത്തുക്കളെ ആസ്പദമാക്കിയുള്ള മണ്ഡലകാല പ്രഭാഷണ പരമ്പര തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ഇന്ന് ഡിസംബർ 8 വെള്ളിയാഴ്ച മുതൽ നടക്കും. ഉപനിഷത്തുക്കളിൽ അടങ്ങിയിരിക്കുന്ന തത്ത്വജ്ഞാനങ്ങൾ സരളമായി സാധാരണക്കാരിൽ എത്തിക്കുകയാണ് പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം.

ഡിസംബർ 3 മുതൽ 9 വരെ ആറ് ദിവസങ്ങളിലായി വൈകുന്നേരം 6.30 മുതൽ 8 മണി വരെ നടക്കുന്ന പ്രഭാഷണ യജ്ഞത്തിന് ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണകേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആണ് നേതൃത്വം നൽകുന്നത്.

Previous Post Next Post