വേളം നാടകോത്സവത്തിന് തുടക്കമായി


മയ്യിൽ :- വേളം പൊതുജന വായനശാലയുടെ ഒ.മാധവൻ സ്മാരക നാടകോത്സവത്തിന് തുടക്കമായി. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ അധ്യക്ഷത വഹിച്ചു.

സംഘാടകസമിതി ചെയർമാൻ കെ.ബിജു, കൺവീനർ യു.ശ്രീകാന്തൻ എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ നാടകം 'മണി കർണിക' അരങ്ങേറി. ഇന്ന് ഡിസംബർ 5 ന്  ചൊവ്വാഴ്ച രാത്രി 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ 'ശാന്തം' നാടകം അരങ്ങേറും.

Previous Post Next Post