മയ്യിൽ:-വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ രക്ഷപ്പെടുത്തിയ പിണറായി സർക്കാരിനെതിരെയും പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യപ്പെട്ടുകൊണ്ടും കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം "മകളെ മാപ്പ്" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ധർണ സമരം ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്.സി. എച്ച്. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. കൊളച്ചേരിബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ പി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് അമൽ കുറ്റിയാട്ടൂർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രതീഷ് കോർളായി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ കെ ബാലകൃഷ്ണൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ജിനേഷ് ചാപ്പാടി സ്വാഗതവും നാസർ കോർളായി നന്ദിയും പറഞ്ഞു.